പ്രതിദിന ഇന്റർനെറ്റിൽ ബാക്കിയാകുന്ന ഡാറ്റ ആഴ്ചയുടെ അവസാനം ഉപയോഗിക്കാൻ കഴിയുന്ന വി ഐ സൂപ്പർ ഹീറോ ഡാറ്റ റോൾ ഓവർ സംവിധാനവും ഈ പ്ലാനിലുണ്ട്പുതിയ പുതിയ ഓഫറുകളും പ്ലാനുകളും നൽകി ഉപഭോക്താക്കളെകൈയിലെടുത്തുകൊണ്ടിരിക്കുകയാണ് ഓരോ ടെലികോം കമ്പനികളും. അത്തരത്തിൽ ഇതാ ഉപഭോക്താകൾക്ക് ഒരു സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് വി ഐ. രാത്രി 12 മുതൽ ഉച്ചക്ക് 12 മണി വരെ പരിധിയില്ലാത്ത ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിയുന്ന വാർഷിക റീച്ചാർജ് പ്ലാനുമായാണ് വിഐയുടെ വരവ്. കൂടുതൽ ആളുകളെ ആകർഷിക്കാനും ഒപ്പം ഇതിലൂടെ കമ്പനി നേരിടുന്ന നഷ്‌ടത്തിൽ നിന്ന് കരകയറാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഉപഭോക്താക്കളെ ആകർഷിക്കുന്ന പ്ലാനുകൾ ഇതാണ്:-
3,599 രൂപ, 3,699 രൂപ, 3,799 രൂപ എന്നിങ്ങനെയുള്ള മൂന്ന് പ്ലാനുകളാണ് വി ഐ പുറത്തിറക്കിയിരിക്കുന്നത്. ഈ പ്ലാനുകൾ എടുക്കുന്ന വരിക്കാർക്ക് ഒരു വർഷം വരെ എല്ലാ ദിവസവും രാത്രി 12 മുതൽ ഉച്ചക്ക് 12 വരെ അതിവേഗ ഇന്റർനെറ്റ് പരിധിയില്ലാതെ ഉപയോഗിക്കാം എന്നതാണ് പ്രധാനം.
ഇതിന് പുറമെ പ്രതിദിന ഇന്റർനെറ്റിൽ ബാക്കിയാകുന്ന ഡാറ്റ ആഴ്ചയുടെ അവസാനം ഉപയോഗിക്കാൻ കഴിയുന്ന വി ഐ സൂപ്പർ ഹീറോ ഡാറ്റ റോൾ ഓവർ സംവിധാനവും ഈ പ്ലാനിലുണ്ട്.
കേരളത്തിന് പുറമെ മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത്, തമിഴ്‌നാട്, പശ്ചിമബംഗാൾ, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും ഈ പ്ലാനുകൾ ലഭിക്കും. ഇൻ്റർനെറ്റ് ഓഫർ കൂടാതെ സൗജന്യ ഒ ടി ടി സബ്‌സ്ക്രിപ്ഷനും പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 3,699 രൂപയുടെ പ്ലാനിൽ ഒരു വർഷത്തേക്ക് ഡിസ്‌നി +ഹോട്സ്റ്റാർ സേവനങ്ങൾ ആസ്വദിക്കാം. 3,799 രൂപയുടെ പ്ലാനാണെങ്കിൽ ഒരു വർഷത്തെ ആമസോൺ പ്രൈം ലൈറ്റാണ് ലഭിക്കുക. ഇതുകൂടാതെ 375 രൂപയുടെ 28 ദിവസ കാലയളവുള്ള പ്രതിമാസ പ്ലാനും വി ഐ പുറത്തിറക്കിയിട്ടുണ്ട്. രാത്രി 12 മുതൽ ഉച്ചക്ക് 12 വരെ പരിധിയില്ലാതെ സൗജന്യ ഇന്റർനെറ്റ് ഉപയോഗിക്കാവുന്ന സേവനവും ഡാറ്റ റോൾ ഓവറും ഈ പ്ലാനിലും ലഭ്യമാകും.
Vodafone Idea is recapturing the market by entertaining customers.